ചെന്നൈ: നഗരത്തില്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
Read Also: തൃശൂരിൽ വൻ കഞ്ചാവ് വേട്ട: കെഎസ്ആർടിസി ബസിൽ 15 കിലോ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ
ചൊവ്വാഴ്ചവരെ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുമെന്നാണ് വിവരം.
അതേസമയം ബിപോര്‌ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതോടെ കേരളത്തില്‍ പതിയെ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേട്ട്. മറ്റ് ജില്ലകളില്‍ സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യത പ്രവചിക്കുന്നത്. നാളേയും ഇതേ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments