Latest NewsNewsBusiness

ആധാറും പാനും ബന്ധിപ്പിച്ചില്ലേ? സമയപരിധി അവസാനിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം

മുൻപ് നിരവധി തവണ ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഉടൻ അവസാനിക്കും. ഇവ രണ്ടും ബന്ധിപ്പിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 30-നകം ബന്ധിപ്പിച്ചില്ലെങ്കിൽ, പാൻ കാർഡ് പ്രവർത്തനരഹിതമാകുന്നതാണ്. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ, ആദായനികുതി നിയമം അനുസരിച്ച് നടപടികൾ നേരിടേണ്ടിവരും. ഉപഭോക്താക്കൾക്ക് ഇ- ഫയലിംഗ് പോർട്ടൽ വഴിയും, എസ്എംഎസ് മുഖേനയും പാൻ കാർഡിനെ ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്.

മുൻപ് നിരവധി തവണ ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു. അവസാനമായി 1,000 രൂപ പിഴ ഒടുക്കി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയാണ് ജൂൺ 30ന് അവസാനിക്കുക. ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ് ഇനിയും അവഗണിക്കുകയാണെങ്കിൽ, പാൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതാണ്. പാൻ നമ്പർ ഒരു പ്രധാനപ്പെട്ട കെവൈസി രേഖയായതിനാൽ, ബാങ്ക് ഇടപാടുകൾ നടക്കുന്നതല്ല. കൂടാതെ, ആദായ നികുതികൾ അടയ്ക്കാനും സാധിക്കില്ല.

Also Read: കണ്ണൂരിൽ വീണ്ടും തെരുവുനായ്‌ ആക്രമണം: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ കടിച്ചു പരുക്കേൽപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button