വെറും പത്ത് ദിവസം കൊണ്ട് തടി കൂടാന്‍ ചെയ്യേണ്ടത്

വണ്ണം കുറയ്ക്കാന്‍ പാടുപെടുന്ന പോലെ തന്നെയാണ് വണ്ണം കൂട്ടാനും കഷ്ടപ്പെടുന്നത്. വണ്ണം കൂടാന്‍ വേണ്ടി വാരിവലിച്ച് ഭക്ഷണം കഴിക്കുന്നവരെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍, വണ്ണം കൂട്ടാന്‍ ഇനി ആരും ഒരുപാട് കഷ്ടപ്പെടേണ്ട. വെറും പത്ത് ദിവസംകൊണ്ട് വണ്ണം കൂട്ടാന്‍ ഒരു എളുപ്പ മാര്‍ഗമുണ്ട്. ഒരു കാര്യം അറിയുക വണ്ണം വെക്കുക എന്നത് ആരോഗ്യ ലക്ഷണം അല്ല, മറിച്ച് ചുറുചുറുക്കും ഉന്മേഷവുമൊക്കെയാണ് നല്ല ആരോഗ്യ ലക്ഷണം.

ശരീര വണ്ണം തീരെയില്ലാത്തവരുടെ വിഷമം മാറ്റാന്‍ ഇതാ പ്രകൃതിയില്‍ നിന്ന് തന്നെയുള്ള ചില ഔഷധക്കൂട്ടുകള്‍ പരീക്ഷിക്കാം. ക്ഷയം ഉള്ളവരും പാരമ്പര്യമായി മെലിഞ്ഞവരും തടിക്കില്ല എന്നത് ഒരു തെറ്റായ കാര്യമാണ്. അടുക്കളയില്‍ നിന്നും ആണ് ആരോഗ്യം. അപ്പോള്‍ തടി കൂടാനുള്ള ആദ്യ ഔഷധം അവിടെ നിന്നുള്ള ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിച്ച് തയ്യാറാക്കം.

Read Also : അവളുടെ ബാപ്പയല്ല പരീക്ഷയെഴുതിയത്, വിജയ് എന്ന നടൻ ഉയർത്തിപ്പിടിച്ച സകലമാന നിലപാടും ആവിയായിപ്പോയ ഒരു നിമിഷം: കുറിപ്പ്

1. വേണ്ട സാധനങ്ങള്‍

മക്കാ ചോളം അഥവാ മേസ് ആവശ്യത്തിന്

സവാള ഉള്ളി -1 എണ്ണം

നെയ്യ് – ഉള്ളി വഴറ്റി എടുക്കാന്‍ വേണ്ട അളവ്

കുരുമുളക് പൊടി – ആവശ്യത്തിന്

കല്ലുപ്പ് – ആവശ്യത്തിന്

മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം :

ചോള മണികള്‍ ഉതിര്‍ത്തു വേവിച്ചു വെക്കുക. നെയ്യ് പാത്രത്തില്‍ ഒഴിച്ച് ചെറു തീയില്‍ ചൂടാക്കി അതില്‍ സവാള ഉള്ളി അരിഞ്ഞത് ഇട്ട് ഉള്ളി വേവുന്നത് വരെ വഴറ്റുക. അതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചു വെച്ചിരിക്കുന്ന ചോളം ഇട്ട് നല്ലവണ്ണം തിളച്ചു വരുമ്പോള്‍ അതില്‍ കല്ലുപ്പ്, കുരുമുളക് പൊടി എന്നിവ ഇട്ട് അതിനു മേലെ മല്ലിയില മുറിച്ചിട്ട് ചോളം ചവച്ചു തിന്നുകയും അതിലെ വെള്ളം ഒരു സൂപ്പ് പോലെ കുടിക്കുകയും ചെയ്യുക.

2. അത്തിപ്പഴം – 5 എണ്ണം (ഉണങ്ങിയത് ആകാം)

ആട്ടിന്‍ പാല്‍ – 200 മില്ലി

അത്തി പഴം ചവച്ചു തിന്നു പുറമേ പാല്‍ കുടിക്കുക. വണ്ണം വെക്കും.

3. പരുത്തി കുരു – 50 ഗ്രാം

തേങ്ങാപാല്‍ – അര മുറി തേങ്ങയുടെ ഒന്നാം പാല്‍

പനം ചക്കര – ആവശ്യത്തിന്

പരുത്തി കുരു കുതിര്‍ത്തു അരച്ച് അതിലെ പാല്‍ പിഴിഞ്ഞെടുക്കണം. അതോടൊപ്പം തേങ്ങാ പാല്‍ ചേര്‍ത്തു തിളപ്പിച്ച് പനം ചക്കര ചേര്‍ത്തു ദിവസവും കുടിക്കണം.

4. ചെറിയ കടല 5 എണ്ണം മുളപ്പിച്ചു രാവിലെ രാവിലെ ചവച്ചു തിന്നുക. എണ്ണം കൂടരുത്. കഴിച്ചിട്ട് വെറുതെ ഇരിക്കരുത് നല്ലവണ്ണം വിയര്‍ക്കെ ജോലി ചെയ്യണം. ഇല്ലെങ്കില്‍ ദഹിക്കില്ല. എണ്ണം കൂടിയാല്‍ വയര്‍ ഇളക്കം ഉണ്ടാകും എന്ന് അറിയുക.

Share
Leave a Comment