Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsCinemaNewsIndiaBollywoodEntertainmentMovie Gossips

ബോളിവുഡിൽ പക്ഷപാതമുണ്ട്, കാര്യങ്ങൾ മിക്കപ്പോഴും നിങ്ങൾക്ക് എതിരായിരിക്കും: തുറന്ന് പറഞ്ഞ് തപ്സി

മുംബൈ: ബോളിവുഡിലെ ജനപ്രിയ നായികമാരിലൊരാളാണ് തപ്സി പന്നു. ഇപ്പോൾ, ബോളിവുഡിൽ നേരിട്ട അവ​ഗണനയേക്കുറിച്ചും പ്രതിസന്ധികളേക്കുറിച്ചും തപ്സി തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ബോളിവുഡിൽ ചില ക്യാമ്പുകളുണ്ടെന്ന് തപ്സി പന്നു പറയുന്നു. ഒരു അഭിമുഖത്തിലാണ് തപ്സി പന്നു ഇക്കാര്യം തുറന്നു പറഞ്ഞത്.

ബോളിവുഡിലെ ക്യാമ്പുകളേക്കുറിച്ച് ആളുകൾക്ക് അറിയാത്ത കാര്യമല്ലെന്നും അത് എക്കാലവും ഉണ്ടെന്നും തപ്സി പറഞ്ഞു. അത്തരം ക്യാമ്പുകൾ ഒരു അഭിനേതാവിന്റെ സുഹൃദ് വലയം, അവർ ഭാഗമായ ഒരു പ്രത്യേക ഏജൻസി അല്ലെങ്കിൽ ഗ്രൂപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ളതാകാം. ആളുകളുടെ കൂറ് ആരോടെന്നത് അതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കുമെന്നും തപ്സി പറഞ്ഞു.

മണിപ്പൂരും ഉത്തരാഖണ്ഡും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലകളായി മാറുന്നു: ചെറുക്കണമെന്ന് മുഹമ്മദ് റിയാസ്

‘ഓരോരുത്തർക്കും അവരവരുടെ സിനിമകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. സ്വന്തം കരിയറിനെ കുറിച്ച് ചിന്തിച്ചതിൽ എനിക്ക് അവരെ കുറ്റപ്പെടുത്താനാവില്ല. സിനിമാ മേഖലയിൽ എല്ലാം നല്ലരീതിയിൽ നടക്കുന്നു എന്ന കാഴ്ചപ്പാടൊന്നും എനിക്കില്ല. ഇവിടം പക്ഷപാതപൂര്‍ണമാണെന്നറിയാം. കാര്യങ്ങൾ മിക്കപ്പോഴും നിങ്ങൾക്ക് എതിരായിരിക്കും. ഇതെല്ലാം മറികടന്നുകൊണ്ട് നിങ്ങൾ ഇപ്പോഴും ഈ വ്യവസായത്തിന്റെ ഭാഗമാകാൻ തീരുമാനിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ മാത്രം തീരുമാനപ്രകാരമാണ്. അതിനെക്കുറിച്ച് പിന്നീട് പരാതിപ്പെടാൻ നിങ്ങൾക്ക് കഴിയില്ല,’ തപ്സി പന്നു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button