
പത്തനംതിട്ട: പത്തനംതിട്ടയിൽ കഞ്ചാവുമായി മറ്റൊരു ഒഡീഷ സ്വദേശി കൂടി അറസ്റ്റിൽ. തിരുവല്ല വൈഎംസിഎ കവലക്ക് സമീപത്തു നിന്നും 2.05 കിലോഗ്രാം കഞ്ചാവുമായി സഞ്ജയ് കില എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം മുൻപ് മറ്റൊരു ഒഡീഷാ സ്വദേശിയേയും തിരുവല്ല ബസ് സ്റ്റാൻഡിന് സമീപത്തു നിന്ന് കഞ്ചാവുമായി കസ്റ്റഡിയിലെടുത്തിരുന്നു.
Read Also: വ്യാഴാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജു വർഗീസും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പണം മുൻകൂറായി അടച്ചാൽ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ രണ്ടുപേരാണ് അടുത്തടുത്ത് പിടിയിലായിരിക്കുന്നത്. ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പി ഒ ബിജു. ബി, സിഇഒമാരായ ഷാദിലി ബഷീർ, അരുൺ കൃഷ്ണൻ, ഷിഖിൽ ഡ്രൈവർ വിജയൻ എന്നിവർ എക്‌സൈസ് സംഘത്തിൽ പങ്കെടുത്തു.
Post Your Comments