Latest NewsKeralaNews

കെ സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരിൽ വധഭീഷണി: പരാതിയുമായി യുവാവ്

ആലപ്പുഴ: കെ സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരിൽ വഴിയിൽ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. മോൺസൺ കേസിൽ കെ സുധാകരനെതിരെ പരാതി കൊടുത്തതിന്റെ പേരിലാണ് ഭീഷണി ഉയർത്തിയത്.

Read Also: മദ്യവിൽപനശാലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതിയും

ചേർത്തല പള്ളിപ്പുറം സ്വദേശിയും മോൺസന്റെ മുൻ ഡ്രൈവറുമായ ജയ്‌സനാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഉച്ചക്ക് രണ്ട് മണിയോടെ വീടിന് സമീപം വെച്ച് മുരളി എന്നയാൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

Read Also: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button