കൊച്ചി: കാലങ്ങളായി മുടങ്ങി കിടക്കുന്ന കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി യാഥാർഥ്യമാക്കാൻ സർക്കാരിന് സാമ്പത്തിക സഹായം നൽകാൻ കാസർഗോഡും കൊച്ചിയിലും പ്രതീകാത്മക പിച്ചയെടുക്കൽ. കാസർഗോഡ് ജില്ലയുടെ മെഡിക്കൽ കോളേജ് ആശുപത്രി എന്ന സ്വപ്നം പത്ത് വർഷം കഴിഞ്ഞിട്ടും ആശുപത്രി യാഥാർഥ്യമാവാത്തതിൽ പ്രതിഷേധിച്ച് മൂവ്മെന്‍റ് ഫോർ ബെറ്റർ കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ ആണ് പ്രതീകാത്മക പിച്ചയെടുക്കൽ സംഘടിപ്പിച്ചത്.
ജില്ലയിലെ ജനങ്ങൾ നിരന്തരമായി മെഡിക്കൽ കോളേജിന് വേണ്ടി സമരമുഖത്ത് ഉണ്ടെങ്കിലും, സർക്കാരിന്‍റെ ഭാഗത്ത് നിന്ന് കിട്ടുന്ന ഉറപ്പുകൾ പാഴ്‌വാക്കാവുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു സമരത്തിന് സംഘടിപ്പിച്ചത് എന്ന് സംഘാടകർ പറഞ്ഞു.
ഏഴ് കോടി രൂപയോളം കരാറുകാരന് കൊടുക്കാൻ ബാക്കി ഉണ്ടെന്നും ഇതുവരെ എൺപത്തിരണ്ട് ലക്ഷം രൂപ മാത്രമാണ് സർക്കാർ നൽകിയത് എന്നുമുള്ള വാർത്തയുടെ അടിസ്ഥാനത്തിൽ ആണ്, ജനങ്ങൾ തന്നെ പിച്ച തെണ്ടി സർക്കാരിനെ സഹായിക്കാം എന്ന ആശയത്തിൽ എത്തിയത് എന്ന് സംഘാടകകർ പറഞ്ഞു.
കാഞ്ഞങ്ങാട്, പാലക്കുന്ന്, ബേക്കൽ, കാസർഗോഡ് എന്നിവിടങ്ങളിൽ പ്രതീകാത്മക പിച്ച തെണ്ടൽ നടന്നു. കാസർഗോഡ് സ്വദേശിയും നിലവിൽ കൊച്ചിയിൽ താമസവുമായ സാമൂഹിക പ്രവർത്തകൻ അസ്‌ലം പുല്ലേപടി ആണ് എറണാകുളം കച്ചേരിപ്പടിയിൽ പിച്ചയെടുക്കൽ സമരം നടത്തിയത്.
Post Your Comments