അഞ്ച് വന്ദേ ഭാരത് എക്സ്പ്രസുകൾ ഒരുമിച്ച് രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 27ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സർവ്വീസ് നടത്തുന്ന 5 വന്ദേ ഭാരത് എക്സ്പ്രസുകളാണ് ഒരുമിച്ച് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. മേക്ക് ഇൻ ഇന്ത്യ നയവുമായി ബന്ധപ്പെട്ട് നിർമ്മിച്ചെടുത്ത സെമി ഹൈ-സ്പീഡ് ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ്. അതേസമയം, അഞ്ച് ട്രെയിനുകൾ കൂടി പുതുതായി എത്തുന്നതോടെ, രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ ആകെ എണ്ണം 23 ആയി ഉയരും.
ഗോവ-മുംബൈ, പട്ന-റാഞ്ചി, ഭോപ്പാൽ-ഇൻഡോർ, ഭോപ്പാൽ-ജബൽപൂർ, ബെംഗളൂരു-ഹൂബ്ലി-ധാർവാർഡ് എന്നീ റൂട്ടുകളിലൂടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. വരും മാസങ്ങളിൽ വന്ദേ മെട്രോ, വന്ദേ സ്ലീപ്പർ, വന്ദേ ചെയർ കാർ എന്നിങ്ങനെയുള്ള വിവിധ ട്രെയിനുകൾ രാജ്യത്തിന് സമർപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവിൽ, കേരളത്തിലൂടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്.
Also Read: താമരശ്ശേരി സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
Post Your Comments