തൃശൂർ: കൺസ്യൂമർഫെഡ് മദ്യവിൽപനശാലയിൽ ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതിയും. കോഴിക്കോട് മീഞ്ചന്ത ജഫ്സീന മൻസിലിൽ ജിഫ്സൽ (41) ആണ് സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതി.
കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ പതിനാറാം പ്രതിയും എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഇരുപത്തിയൊന്നാം പ്രതിയുമാണ് ഇയാൾ. പൂത്തോളിൽ കൺസ്യൂമർഫെഡ് മദ്യവിൽപനശാലയിൽ തോക്ക് ചൂണ്ടിയ കേസിലെ നാലാം പ്രതിയാണ് ജിഫ്സൽ.
ഇയാളെ കൂടാതെ പാലക്കാട് എടത്തനാട്ടുകര വട്ടമണ്ണപുറം പാറേക്കാട്ട് വീട്ടിൽ അബ്ദുൽ നിയാസ് (41), കോഴിക്കോട് മാങ്കാവ് കളത്തിൽ വീട്ടിൽ നിസാർ (37), പൊന്നാനി പാലപ്പെട്ടി ആലിയമിന്റകത്ത് വീട്ടിൽ റഫീക്ക് (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി മദ്യവിൽപനശാലയിൽ അതിക്രമിച്ചുകയറിയ സംഘം മദ്യം ആവശ്യപ്പെടുകയും പ്രവർത്തനസമയം കഴിഞ്ഞെന്ന് അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെയും സെക്യൂരിറ്റി ഗാർഡിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം കവരാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട സംഘത്തെ നഗരത്തിലെ ബാറിൽനിന്നാണ് പൊലീസ് പിടികൂടിയത്.
Post Your Comments