Latest NewsIndiaNews

ഡെല്‍ഹി ആർകെ പുരത്ത് വെടിവെപ്പ്: രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

ഡെല്‍ഹി: ഡെല്‍ഹി ആർകെ പുരത്ത് വെടിവെപ്പ്. ഇന്ന് പുലർച്ചെയാണ് സംഭവം. വെടിയേറ്റ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഡെല്‍ഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആർകെ പുരം അംബേദ്‌കർ കോളനിയിലെ താമസക്കാരായ പിങ്കി (30), ജ്യോതി (28) എന്നിവരാണ് മരിച്ചത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ്  വെടിവെപ്പ് നടന്നതെന്നാണ് വിവരം. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. ഒളിവില്‍ പോയ ഇവര്‍ക്കായി ഡെല്‍ഹി പൊലീസ് തെരച്ചിൽ തുടങ്ങി.

വെടി വച്ചവരും സ്ത്രീകളും ബന്ധുക്കളാണെന്നാണ് വിവരം. ആർകെ പുരം പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button