പത്തനംതിട്ട: ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചവരിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽ കോളനിയിൽ ശിവജി വിലാസം വീട്ടിൽ രമണന്റെ മകൾ സരിത(27)യാണ് അറസ്റ്റിലായത്. അടൂർ പൊലീസാണ് പിടികൂടിയത്.
Read Also : സമയത്ത് പൊറോട്ട നല്‍കിയില്ല: തട്ടുകട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു: പ്രതികൾ പിടിയില്‍
വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെ പതിനാലാം മൈലിൽ കട നടത്തുന്ന പെരിങ്ങനാട് മേലൂട് അമ്പാടി തങ്കപ്പവിലാസം വീട്ടിൽ അന്തോണിയുടെ മകൻ തങ്കപ്പ(61)ന്റെ, മാല, ബൈക്കിലെത്തി പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. തങ്കപ്പൻ മാലയിൽ ബലമായി പിടിക്കുകയും, പ്രതികളുമായി മല്പിടിത്തം ഉണ്ടാകുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ സരിതയെ തടഞ്ഞു വെച്ച്, അതുവഴി വന്ന അടൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിനെ വിവരം അറിയിക്കുകയായിരുന്നു.
Read Also : കൊല്‍ക്കത്തയില്‍ നിന്ന് തായ്ലന്ഡിലേയ്ക്ക് 2800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ത്രിരാഷ്ട്ര ഹൈവേ വരുന്നു
മാല യുവതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. അടൂർ പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ. മനീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments