ഹൈദരാബാദ്: സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി. സ്ത്രീകള്‍ നീളം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും, ശരീരം കഴിയുന്നത്ര മറയ്ക്കണമെന്നും മുഹമ്മദ് മഹമൂദ് അലി പറഞ്ഞു.
ഹൈദരാബാദിലെ കെവി രംഗ റെഡ്ഡി വിമന്‍സ് കോളേജിൽ ബുര്‍ഖ ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ബുര്‍ഖ ധരിച്ച് പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ത്ഥിനികളെ കോളേജ് ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തിയെന്നാണ് ആരോപണം.
കാശ് വാങ്ങി വോട്ട് ചെയ്യൽ: നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകളിൽ തന്നെ കുത്തുന്നത് പോലെയെന്ന് വിജയ്
പരീക്ഷാഹാളില്‍ അരമണിക്കൂര്‍ കഴിഞ്ഞാണ് തങ്ങളെ കയറ്റിയതെന്നും ബുര്‍ഖ അഴിച്ച് പരീക്ഷ എഴുതേണ്ടിവന്നെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. ഈ വിഷയത്തില്‍ പ്രതികരിക്കവെയാണ് തെലങ്കാന ആഭ്യന്തര മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
Post Your Comments