പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. പോക്‌സോ കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാലു പേരാണ് അറസ്റ്റിലായത്. മദ്രസയിൽ പഠനത്തിനായി എത്തിയ പെൺകുട്ടികൾക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്.

Read Also: അഴിമതി കേസുകളിൽ കോൺഗ്രസുമായി സിപിഎമ്മിന് ധാരണ: നിയമവാഴ്ച്ചയെ തകർക്കുകയാണ് സർക്കാരെന്ന് കെ സുരേന്ദ്രൻ

മദ്രസ അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67 )എന്നിവരെയും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ (54)യുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടയിലാണ് പീഡന വിവരം പെൺകുട്ടികൾ പുറത്തു പറഞ്ഞത്. സ്കൂൾ അധികൃതർ മൂന്നു പെൺകുട്ടികളുടെ മൊഴി അനുസരിച്ച് ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചെയ്തു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് പീഡനത്തിന് ഇരയായത്. മദ്രസ അദ്ധ്യാപകർ മദ്രസയിൽ വെച്ചും ബാവ സ്വന്തം വീട്ടിൽവെച്ചുമാണ് കുട്ടികളെ പീഡിപ്പിച്ചത്.

Read Also: സ്ത്രീകൾ കഴിയുന്നത്ര ശരീരം മറയ്ക്കണം: നീളം കുറഞ്ഞ വസ്ത്രം ധരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് തെലങ്കാന ആഭ്യന്തര മന്ത്രി

Share
Leave a Comment