KeralaLatest NewsNews

ടി പി വധക്കേസ് പ്രതി തോക്കുകടത്തിയത് ഭരണത്തണലിൽ: രൂക്ഷ വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജയിലിൽ കിടക്കുന്ന ടി പി വധക്കേസ് നാലാം പ്രതി ടി കെ രജീഷ് കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണ തണലിലാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: വ്യാജ ജിഎസ്ടി ബില്ലുകൾക്ക് പൂട്ടുവീഴുന്നു, നടപടി കടുപ്പിച്ച് ജിഎസ്ടി കൗൺസിൽ

കർണാടക പൊലീസ് രജീഷിനെ കണ്ണൂർ സെൻട്രൽ ജയിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. കേരള പൊലീസ് എടുക്കേണ്ട നടപടിയാണ് കർണാടക പൊലീസ് എടുത്തത്. ബോംബുകളും തോക്കുകളും സമാഹരിച്ച് കേരളത്തെ ആയുധപ്പുരയാക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ടി പി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുകയാണ്. തോക്കുകളും ബോംബുകളും ഉപയോഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ നേരിടാനും ഗുണ്ടകൾക്ക് സ്വർണക്കടത്തും മയക്കുമരുന്ന് ഇടപാടുകളും നടത്താനാണെന്ന് കരുതപ്പെടുന്നു. പിണറായി വിജയൻ അധികാരമേറ്റ ശേഷം ടി പി വധക്കേസ് പ്രതികൾക്ക് ജയിലിൽ ലഭിച്ച സൗകര്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർക്ക് ജയിലിൽ ലഭിച്ചിട്ടുണ്ട്. കൊടി സുനിയുടെ കയ്യിൽ നിന്നും ബ്ലൂടുത്ത് ഹെഡ്‌സെറ്റ് അടക്കം മൊബൈൽ ഫോൺ പിടികൂടിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നും സുലഭമായി ഇവർക്ക് ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Read Also: കേരളത്തിലോടുന്ന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചിന്റെ എണ്ണം കുറയ്ക്കാൻ ഒരുങ്ങി ദക്ഷിണ റെയിൽവേ, പകരം വരുന്നത് ഈ കോച്ചുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button