Latest NewsIndiaNews

തീവ്രത കുറഞ്ഞ് ‘ബിപോർജോയ്’: രാജസ്ഥാനിലേക്ക് നീങ്ങാൻ സാധ്യത

മോർബിയിൽ മാത്രം 3000ത്തിലധികം വൈദ്യുത പോസ്റ്റുകൾ തകർന്നിട്ടുണ്ട്

ഗുജറാത്തിൽ കനത്ത നാശനഷ്ടം വിതച്ച ബിപോർജോയ് ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗുജറാത്തിന്റെ വിവിധ മേഖലകളിൽ ഒട്ടനവധി തരത്തിലുള്ള നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സാഹചര്യങ്ങൾ ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്. കൂടാതെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും പ്രധാനമന്ത്രി സംവദിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിന്റെ തീരദേശ മേഖല മുഴുവൻ ഇരുട്ടിലായിരിക്കുകയാണ്. മോർബിയിൽ മാത്രം 3000ത്തിലധികം വൈദ്യുത പോസ്റ്റുകൾ തകർന്നിട്ടുണ്ട്. വൈദ്യുതി പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ തീവ്രത ഇതിനോടകം തന്നെ ഗുജറാത്തിൽ ദുർബലമായിട്ടുണ്ട്. അടുത്തഘട്ടത്തിൽ രാജസ്ഥാനിലേക്ക് കടക്കുമെന്നാണ് സൂചന. ഈ പശ്ചാത്തലത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അടിയന്തരയോഗം വിളിച്ചുചേർത്തു. മുൻകരുതൽ നടപടിയുടെ ഭാഗമായുളള പ്രവർത്തനങ്ങൾ രാജസ്ഥാൻ സർക്കാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ബിപോർജോയിയെ തുടർന്ന് സൗരാഷ്ട്ര- കച്ച് മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Also Read: പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ പ്രാധാന്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button