ന്യൂഡല്‍ഹി: രാജ്യത്ത് ചെറുപയറിന്റെ വില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്. ചെറുപയര്‍ പ്രധാനമായും ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായ കര്‍ണാടകയില്‍ മഴ കുറഞ്ഞതാണ് കാരണം. ഇതോടെ കര്‍ഷകര്‍ വിതയ്ക്കല്‍ മാറ്റിവയ്ക്കാനോ മറ്റ് വിളകളിലേക്ക് തിരിയാനോ നിര്‍ബന്ധിതരായതിനാല്‍ ചെറുപയര്‍ കൃഷി ചുരുങ്ങും. ഇതോടെ രാജ്യത്ത് ചെറുപയറിന് വില ഉയരും. ഇത് രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റം ഉയര്‍ത്തും.
Read Also: എബിവിപി പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമം പ്രതിഷേധാർഹം: ശക്തമായ പ്രതിഷേധമുയരുമെന്ന് കെ സുരേന്ദ്രൻ
ഇന്ത്യയിലെ ചെറുപയര്‍ ഉത്പാദനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ കൃഷി ചെയ്യുന്ന കര്‍ണാടകയിലെ കര്‍ഷകര്‍ സാധാരണയായി ജൂണ്‍ 20-നകം വിത തുടങ്ങുന്നതാണ്. മഴ ദുബലമാകുമെന്ന പ്രവചനങ്ങള്‍ കര്‍ഷകരെ മാറ്റി ചിന്തിപ്പിക്കന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. അവരുടെ ശ്രദ്ധ ധാന്യം, പരുത്തി, ഉറാഡ് (കറുമ്പ്), നിലക്കടല, ബജ്റ തുടങ്ങിയ മറ്റ് വിളകളിലേക്ക് നയിച്ചേക്കാം. ഇത് ഇന്ത്യയുടെ മൊത്തത്തിലുള്ള ചെറുപയറിന്റെ ഉത്പാദനത്തിന് വന്‍ ഇടിവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments