നിരവധി ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളടങ്ങിയ മഞ്ഞൾ ആർത്രൈറ്റ്‌സ് ശമിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മഞ്ഞൾ ഉയർന്ന അളവിൽ ചേർത്ത വിവിധ വിഭവങ്ങൾ ഇതിനായി ഉപയോഗിക്കാം.
മഞ്ഞൾ ചേർത്ത സൂപ്പ്, കറികൾ, പാൽ, സ്‌മൂത്തികൾ, വെജിറ്റബിൾ സാലഡ്, എന്നിവയിലേതെങ്കിലും സ്ഥിരം കഴിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്. മഞ്ഞൾ 12 ആഴ്‌ച സ്ഥിരമായി കഴിച്ചാൽ ആർത്രൈറ്റിസ് കാരണമുണ്ടാകുന്ന വേദനയും നീരും ശമിക്കും.
മഞ്ഞളിന്റെ പ്രധാന ആരോഗ്യ ഘടകമായ കുർകുമിനാണ് ഇതിനു പിന്നിൽ. മുട്ട ഓംലറ്റുണ്ടാക്കുമ്പോഴും ചപ്പാത്തി, സാൻഡ്‌വിച്ച് എന്നിവയ്‌ക്ക് ഫില്ലിംഗ് തയ്യാറാക്കുമ്പോഴും മഞ്ഞൾ കൂടി ചേർക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്.
Post Your Comments