ന്യൂഡല്‍ഹി: മുംബൈയില്‍ പങ്കാളിയെ വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി മനോജ് സാനേ. പോലീസിനെ വഴി തെറ്റിക്കാന്‍ കൊലചെയ്യപ്പെട്ട സരസ്വതി വൈദ്യ വിഷംകഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പേടിച്ചിട്ടാണ് താന്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടി മൃതദേഹം പല തുണ്ടാക്കി വെട്ടിമുറിച്ചതെന്നും ആണ് ഇയാള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ കൊലപാതകത്തിന് 15 ദിവസം മുമ്പ് മനോജ് സാനേ ബോറിവാലിയിലെ ഒരു സ്‌റ്റോറില്‍ നിന്നും വിഷം വാങ്ങിയതായി പോലീസ് കണ്ടെത്തി. ഇതോടെ വളരെ പ്ലാന്‍ ചെയ്ത് നടത്തിയ ഒരു കൊലപാതകം ആയിരുന്നു ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. മനോജ് സാനേ മൃതദേഹം വെട്ടിമുറിക്കും മുമ്പ് സരസ്വതീ വൈദ്യയ്ക്ക് കുറേശ്ശെയായി വിഷം നല്‍കുകയോ വിഷം കൊടുത്ത് കൊല്ലുകയോ ചെയ്തിരിക്കാമെന്ന് പോലീസ് പറയുന്നു. വൈദ്യയുടെ മൃതദേഹത്തിന്റെ 13 ഭാഗങ്ങളാണ് ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്നും പോലീസ് കണ്ടെത്തിയത്. പലതും കൊത്തിയരിഞ്ഞ നിലയിലായിരുന്നു.
പോലീസ് എത്തിയപ്പോള്‍ ആദ്യം കണ്ടത് വൈദ്യയുടെ കാലുകളായിരുന്നു. ശരീരഭാഗങ്ങള്‍ വേവിച്ചെടുത്തിരുന്നതിനാല്‍ വിഷം കലര്‍ന്നത് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തുകയും ദുഷ്‌ക്കരമാണ്. ജെ.ജെ. ഹോസ്പിറ്റലിലാണ് വൈദ്യയുടെ പോസ്റ്റുമാര്‍ട്ടം നടത്തിയത്. മൃതദേഹം വൈദ്യയുടേത് എന്ന് ഉറപ്പാക്കാന്‍ സഹോദരിമാരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്കായി സഹോദരിമാര്‍ക്ക് നല്‍കുകയും ചെയ്തു.
എച്ചഐവി ബാധിതനായ മനോജ് മകളുടെ പ്രായമുള്ള സരസ്വതിയുമായി ലിവിങ് ടുഗെദർ റിലേഷനിൽ ആയിരുന്നു. എന്നാൽ മനോജിന് തന്നെ തൃപ്തിപ്പെടുത്താൻ ആവുന്നില്ലെന്ന് യുവതി നിരന്തരം പരാതി പറയുമായിരുന്നു. ഇതോടെ പല അശ്‌ളീല വെബ്‌സൈറ്റുകളിലും ഇയാൾ സന്ദർശിക്കുമായിരുന്നു.
കൂടാതെ ഡേറ്റിംഗ് ആപ്പുകള്‍ വഴി സ്ത്രീകളുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ മനോജ് സാനേയും വൈദ്യയും തമ്മില്‍ നിരന്തരം വഴക്കടിച്ചിരുന്നു. ഈ ഉടക്ക് തന്നെയാകാം വൈദ്യയെ കൊലപ്പെടുത്താന്‍ സാനേയെ പ്രേരിപ്പിച്ച ഘടകമെന്നും പോലീസ് പറയുന്നു. തന്റെ ഫോണില്‍ വൈദ്യയുടെ മൃതദേഹത്തിന്റെ ചിത്രങ്ങളും എടുത്ത് സാനേ സൂക്ഷിച്ചിരുന്നു. വൈദ്യയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കാണാനാണെന്നായിരുന്നു മറുപടി.
Post Your Comments