ബെയ്ജിംഗ്: ചൈനയിൽ തൊഴിൽരഹിതരുടെ നിരക്ക് കൂടുന്നു. ചൈനയിലെ തൊഴിലില്ലായ്മ തുടർച്ചയായി രണ്ടാം മാസവും റെക്കോർഡ് നിരക്കിലാണ് രേഖപ്പെടുത്തുന്നത്. 16 നും 24 നുമിടയിൽ പ്രായമുള്ളവരിൽ 20.8 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. ഏപ്രിലിൽ ഇത് 20.4 ശതമാനമായിരുന്നു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഏതാനും നാളുകൾക്ക് മുമ്പാണ് ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന വാർത്തകൾ പുറത്തുവന്നത്. കോവിഡ് നിയന്ത്രണങ്ങളും പണപ്പെരുപ്പവുമാണ് ചൈനയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
Post Your Comments