KeralaLatest NewsNews

എബിവിപി പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമം പ്രതിഷേധാർഹം: ശക്തമായ പ്രതിഷേധമുയരുമെന്ന് കെ സുരേന്ദ്രൻ

കൊച്ചി: തിരുവനന്തപുരത്ത് എബിവിപി പ്രവർത്തകർക്കെതിരെ നടന്ന പൊലീസ് അതിക്രമം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടറിയേറ്റിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ പ്രവർത്തകർക്കെതിരെ ക്രൂരമായ മർദ്ദനമുറയാണ് പൊലീസ് പ്രയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘ആത്മബലം വേണമെടോ ബിജെപിയിൽ നിൽക്കാൻ, ബിജെപി വിട്ട് സുരക്ഷിതത്വം തേടി പോകുന്ന ഭീരുക്കളേ നല്ല നമസ്കാരം’: ജോൺ ഡിറ്റോ

പൊലീസിനെ ഉപയോഗിച്ച് വിദ്യാർത്ഥി പ്രതിഷേധം അടിച്ചമർത്താനാവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. പൊലീസിന്റെ ശൗര്യം വ്യാജ രേഖ ചമച്ച് ആൾമാറാട്ടം നടത്തിയവർക്കെതിരെയാണ് വേണ്ടത്. അതിനെതിരെ സമരം ചെയ്യുന്നവരെ തല്ലിയൊതുക്കാനല്ല ശ്രമിക്കേണ്ടത്. പൊലീസിന്റെ അതിക്രമങ്ങളെ ബിജെപി ശക്തമായി നേരിടും. ജനകീയ സമരങ്ങളെ തെരുവിൽ നേരിടാനാണ് സർക്കാർ തീരുമാനമെങ്കിൽ ജനങ്ങൾ പൊലീസിനെതിരെ തെരുവിലിറങ്ങും. ഒളിവിൽ പോയ എസ്എഫ്‌ഐ നേതാക്കളെ സഹായിക്കുന്നത് സിപിഎമ്മാണ്. പൊലീസിന് എകെജി സെന്ററിൽ പോയാൽ വിദ്യയെ പിടിക്കാൻ സാധിക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: കെ വിദ്യമാർക്കും വീണാ വിജയന്മാർക്കും മാത്രം ജീവിക്കാൻ കഴിയുന്ന നാടാക്കി കേരളത്തെ മാറ്റി: വിമർശനവുമായി രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button