Life Style

പല്ല് തേക്കുമ്പോള്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതിന് മുമ്പ് ബ്രഷ് നനയ്ക്കാറുണ്ടോ? ഇതറിയണം

രാവിലെ എഴുന്നേറ്റ് ആദ്യം പല്ലും വായും വൃത്തിയാക്കിയ ശേഷം ബാക്കി ജോലികളിലേക്ക് തിരിയുന്നതാണ് ഒട്ടുമിക്ക ആള്‍ക്കാരുടെയും ശീലം. പല്ലു തേയ്ക്കുമ്പോള്‍ കുറഞ്ഞത് 2-3 മിനിറ്റെങ്കിലും പല്ല് തേക്കണമെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ തെറ്റായ രീതിയിലാണ് പല്ല് തേക്കുന്നതെന്ന് പറയുകയാണ് ലണ്ടനിലെ മേരിലെബോണ്‍ സ്‌മൈല്‍ ക്ലിനിക്കിന്റെ സ്ഥാപകനായ ഡോ.സാഹില്‍ പട്ടേല്‍.

Read also: ചെറുവത്തൂരില്‍ തെരുവുനായ ആക്രമണം : മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിച്ചെടുത്തു

വായുടെ ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന പല തെറ്റുകളും ഒരുപാടുപേര്‍ ചെയ്യുന്നത് താന്‍ പലപ്പോഴും കാണാറുണ്ടെന്ന് ഡോ.സാഹില്‍ പട്ടേല്‍ പറയുന്നു.അത്തരത്തിലുള്ള ഏറ്റവും വലിയ തെറ്റുകളിലൊന്ന്, ബ്രഷില്‍ ടൂത്ത് പേസ്റ്റ് പ്രയോഗിക്കുന്നതിന് മുമ്പ് ടൂത്ത് ബ്രഷ് നനക്കുന്നത്. നിങ്ങളും ഇത് ചെയ്യുന്നുണ്ടെങ്കില്‍ അത് വളരെ തെറ്റായ കാര്യമാണ്.

ടൂത്ത് പേസ്റ്റ് പ്രയോഗിക്കുന്നതിന് മുമ്പ് ടൂത്ത് ബ്രഷ് നനയ്ക്കുകയാണെങ്കില്‍ അത് തെറ്റാണെന്ന് ഡോ.സാഹില്‍ പറയുന്നു. കാരണം, ടൂത്ത് പേസ്റ്റില്‍ ഇതിനകം തന്നെ ശരിയായ അളവില്‍ ഈര്‍പ്പം അടങ്ങിയിരിക്കുന്നുണ്ട്, കൂടാതെ പല്ലുതേയ്ക്കുന്നതിന് മുന്‍പ് ബ്രഷും നനച്ചാല്‍, അധിക ഈര്‍പ്പം കാരണം വേഗത്തില്‍ പത രൂപംകൊള്ളുന്നു. അക്കാരണത്താല്‍ ശരിയായ രീതിയില്‍ പല്ലുതേയ്ക്കാന്‍ കഴിയില്ല. ഇതുകൂടാതെ, ശക്തമായി ബ്രഷ് ചെയ്യുന്നത് വായുടെ ആരോഗ്യം മോശമാക്കും.

ബ്രഷില്‍ പൊടി വീണാല്‍ എന്തുചെയ്യും?

ഇത്തരമൊരു സാഹചര്യത്തില്‍ ബ്രഷ് കഴുകിയില്ലെങ്കില്‍ പിന്നെ അതില്‍ കയറുന്ന പൊടി എങ്ങനെ ഒഴിവാക്കും എന്നായിരിക്കും പലരുടെയും ചോദ്യം. ടൂത്ത് ബ്രഷ് പൊടിയില്‍ നിന്ന് സംരക്ഷിക്കാന്‍ ഒരു ക്യാപ് ഇടണമെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ബ്രഷ് ചെയ്ത ശേഷം ആ ക്യാപ് ടൂത്ത് ബ്രഷില്‍ ഇടുക, അങ്ങനെ അത് പൊടി പിടിക്കില്ല.

ബ്രഷുകള്‍ പല്ലില്‍ വഴുതി വീഴുകയാണെങ്കില്‍ അവ നന്നായി പ്രവര്‍ത്തിക്കില്ല. പല്ലുകള്‍ക്കിടയില്‍ വൃത്തിയാക്കുമ്പോള്‍, മൂലകളില്‍ നിന്ന് അഴുക്കും നീക്കം ചെയ്യണം. ടൂത്ത് ബ്രഷ് എത്താത്തിടത്ത് ഫ്‌ലോസ് ഉപയോഗിച്ചുവേണം വൃത്തിയാക്കാന്‍.

ഒരു ദിവസം എത്ര തവണ ബ്രഷ് ചെയ്യണം ?

ഒരു ദിവസം പല തവണ ബ്രഷ് ചെയ്യുന്നതിന് പകരം ഒരു പ്രാവശ്യമെങ്കിലും നന്നായി ബ്രഷ് ചെയ്താല്‍ മതി. ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ശരിയായി ബ്രഷ് ചെയ്താല്‍ നന്നായിരിക്കും. രാവിലെ ഉണര്‍ന്നതിന് ശേഷം ബ്രഷ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. രാത്രി ഭക്ഷണത്തിന് ശേഷവും പല്ല് തേയ്ക്കുന്നത് നല്ലതാണ്. ഉറങ്ങുമ്പോള്‍, വായില്‍ ഉമിനീര്‍ കുറവായിരിക്കും, അതിനാല്‍ കഴിക്കുന്ന ഭക്ഷണം പല്ലില്‍ കുടുങ്ങി രാത്രി മുഴുവന്‍ പല്ലില്‍ ഒട്ടിയിരിക്കുകയും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button