കാഞ്ഞങ്ങാട്: ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ഫിഷറീസ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും കാഞ്ഞങ്ങാട് മാർക്കറ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ ആണ് പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചത്.
തിലോപ്പിയ ഇനത്തിൽപ്പെട്ട മീനാണ് പിടിച്ചെടുത്തത്. പഴകി ദ്രവിച്ച ഭക്ഷ്യയോഗ്യമല്ലാതായിരുന്ന മീനാണ് പിടിച്ചെടുത്തത്. ജില്ലാ കലക്ടർ കെ. ഇമ്പശേഖർ നിയോഗിച്ച സംയുക്ത അന്വേഷണ സംഘം ജില്ലയിൽ പരിശോധന ശക്തമാക്കി.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശൻ ആണ് നേതൃത്വം നൽകുന്നത്. ഫിഷറീസ് ഓഫീസർ കെ.എസ്. ടെസ്സി, ഭക്ഷ്യസുരക്ഷ ഓഫീസർമാരായ അനൂപ് ജേക്കബ്, ഡോ. ബിനു ഗോപാൽ, പൊലീസുദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Post Your Comments