ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം പേട്ട പാൽകുളങ്ങര പത്മനാഭം വീട്ടിൽ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്. ആലപ്പുഴ നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
Read Also : സംവിധായകൻ രാമസിംഹൻ ബിജെപി വിട്ടു: ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും പ്രഖ്യാപനം
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയിൽ നിന്ന് 5.50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. സമാനമായ പരാതിയുണ്ടായതിനെ തുടർന്ന്, തിരുവനന്തപുരത്തെ ഓഫീസ് പൂട്ടി എറണാകുളം കേന്ദ്രീകരിച്ചായിരുന്നു ഇവർ റിക്രൂട്ടിംഗ് ഏജൻസി നടത്തിയിരുന്നത്. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ ഇടപ്പള്ളിയിൽ നിന്നാണ് നടാഷയെ അറസ്റ്റ് ചെയ്തത്.
എറണാകുളം സെൻട്രൽ സ്റ്റേഷനിലും നടാഷക്കെതിരെ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments