MalappuramNattuvarthaLatest NewsKeralaNews

പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു : ഓട്ടോഡ്രൈവർക്ക് 19 വർഷം കഠിനതടവും പിഴയും

മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൾ വാഹിദിനെയാണ് കോടതി ശിക്ഷിച്ചത്

മലപ്പുറം: പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൾ വാഹിദിനെയാണ് കോടതി ശിക്ഷിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പെരിന്തൽമണ്ണ കോടതി ജഡ്ജി സൂരജ് ആണ് ശിക്ഷ വിധിച്ചത്.

Read Also : എസ്എഫ്‌ഐ നേതാവ് ആര്‍ഷോയ്ക്ക് ആദ്യ സെമസ്റ്ററില്‍ നൂറില്‍ നൂറ്: രണ്ടാം സെമസ്റ്ററില്‍ വട്ടപ്പൂജ്യം

75,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒൻപത് മാസം കൂടെ കഠിനതടവ് അനുഭവിക്കണം. 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടൂർ സിഐ ആയിരുന്ന ദിനേശ് കോറോട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്വപ്ന പരമേശ്വരത്ത് ഹാജരായി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button