ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിൽ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയെങ്കിലും, ഓഹരികൾ ഇടിയുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 310.88 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,917.63-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 67.80 പോയിന്റ് നഷ്ടത്തിൽ 18,688.10-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സിൽ ഇന്ന് 1,669 കമ്പനികൾ നേട്ടത്തിലും, 1,870 കമ്പനികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, 125 കമ്പനികളുടെ ഓഹരി വിലയിൽ മാറ്റമുണ്ടായില്ല. വിപ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് നിറം മങ്ങിയത്. അതേസമയം, നെസ്‌ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയുടെ ഓഹരികൾ നേട്ടം കുറിച്ചു.
Also Read: വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണം: പ്രവാസികൾക്ക് മുന്നറിയിപ്പ്
Post Your Comments