KeralaLatest NewsNews

വഞ്ചിച്ചിട്ടില്ലെന്ന് കെ. സുധാകരന്‍, ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: വഞ്ചനാകേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചു. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ വഞ്ചനാ കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നു കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

Read Also: എന്റെ ലിപ്സ്റ്റിക് പുരുഷന്മാരെ ചൊടിപ്പിച്ചു എന്നതില്‍ എനിക്ക് പ്രശ്‌നമില്ല, ശക്തി സ്‌കീമിന് കൂടുതല്‍ പബ്ലിസിറ്റി കിട്ടി

രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില്‍ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു.

ആരേയും വഞ്ചിച്ചിട്ടില്ലെന്നും, രാഷ്രീയ വൈരം തീര്‍ക്കാനും, സമൂഹ മധ്യത്തില്‍ തന്റെ പ്രതിഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. അഡ്വ.മാത്യു കുഴല്‍നാടന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button