KeralaLatest NewsIndia

കൊവിഡ് സെന്ററിലെ പീഡന കേസിൽ ഒളിവിലായിരുന്ന മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി

പത്തനംതിട്ട: കൊവിഡ് സെന്ററിലെ പീഡന കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി. ഒളിവിലായിരുന്ന മൂഴിയാർ സ്വദേശി എംപി പ്രദീപിനെ ഡൽഹിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 36 കാരനായ എം പി പ്രദീപിനെ ഡൽഹിയിൽ നിന്നാണ് മൂഴിയാർ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ നാട്ടിലെത്തിക്കും.

2020 നവംബർ 14 നാണ് പ്രദീപിനെതിരെ കേസ് എടുത്തത്. ആങ്ങമൂഴി കോവിഡ് സെന്ററിൽ യുവതിയും പ്രതിയും വളണ്ടിയർ സേവനം ചെയ്യുന്നതിനിടെ യാണ് പീഡനം നടന്നത്. കോവിഡ് സെന്ററിൽ ഉണ്ടായിരുന്ന ഒരു രോഗി പോസിറ്റീവായതിനെ തുടർന്ന് സെന്ററിലെ ജോലിക്കാരെന്നനിലയിൽ ഇവർ ഇരുവരും ഇതേ സെന്ററിൽ ക്വാറന്റീനിൽ കഴിഞ്ഞപ്പോഴാണ് പീഡനം.

അവിവാഹിതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാ​ഗ്ദാനം നൽകി ആറുമാസത്തോളം പീഡിപ്പിച്ചതായി യുവതി പോലീസിന് പരാതി നൽകിയിരുന്നു. പ്രദീപിനെതിരെ പരാതി ഉയർന്നതോടെ ഇയാളെ സി.പി.എം ഡി.വൈ.എഫ്.ഐ. നേതൃപദവികളിൽനിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button