Latest NewsKeralaNews

രാജ്യത്തെ ഏറ്റവും മികച്ച പാല്‍ മില്‍മയുടേത് തന്നെ, നന്ദിനിക്ക് ഗുണനിലവാരം വളരെ കുറവ്: മന്ത്രി ചിഞ്ചുറാണി

നന്ദിനിക്ക് ഗുണനിലവാരം വളരെ കുറവ്, ആ പാല്‍ കുഞ്ഞുങ്ങളും സാധാരണക്കാരും ഉപയോഗിക്കാന്‍ പാടില്ല, കേരളത്തിലെ വില്‍പനയ്ക്ക് എതിരെ പരാതി നല്‍കും

തിരുവനന്തപുരം: കേരളത്തില്‍ കര്‍ണാടകത്തിലെ നന്ദിനി പാലിന്റെ വില്‍പനയ്ക്ക് എതിരെ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി രംഗത്ത് വന്നു. കേരളത്തിലെ നന്ദിനി പാല്‍ വില്‍പനയ്ക്കെതിരെ ദേശീയ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന് പരാതി നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

Read Also; ഓ​ട്ട​ത്തി​നി​ടെ കാ​റി​നു തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി: സംഭവം തൊടുപുഴയിൽ

നന്ദിനി പാല്‍ കര്‍ണാടകയുടെ പാലാണ്. കര്‍ണാടക ഗവണ്‍മെന്റാണ് നേതൃത്വം നല്‍കുന്നത്.
മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് ചെല്ലുമ്പോള്‍ വകുപ്പിന്റെ അനുമതി വാങ്ങണം. അതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച പാല്‍ മില്‍മയുടേതാണ്. അന്യസംസ്ഥാന പാലിന് ശ്രദ്ധ കൊടുക്കേണ്ടതില്ല. അത് നല്ല പാലല്ല. അന്യസംസ്ഥാന പാല്‍ കുഞ്ഞുങ്ങളും സാധാരണക്കാരും ഉപയോഗിക്കാന്‍ പാടില്ലയെന്നും മന്ത്രി പറഞ്ഞു.

മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുല്‍പന്നങ്ങളും കേരളത്തില്‍ വില്‍ക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്‌ലെറ്റുകളില്‍ നന്ദിനി പാല്‍ എത്തിത്തുടങ്ങിയതോടെ വില്‍പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മില്‍മ. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.

കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് അതിര്‍ത്തി കടന്നുള്ള പാല്‍ വില്‍പന നന്ദിനി വര്‍ദ്ധിപ്പിച്ചത്. കൊച്ചിയിലും രണ്ടും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി പുതിയ ഔട്ട്ലറ്റുകള്‍ തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് നന്ദിനി ഔട്ട്ലറ്റുകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്.

നേരത്തെ രാജ്യത്തെ പാല്‍വിപണന രംഗത്തെ ഒന്നാമന്‍മാരായ അമുലിനെ കര്‍ണാടകത്തില്‍നിന്ന് നന്ദിനി തുരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനി കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഔട്ട്‌ലെറ്റുള്‍ തുറക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും നന്ദിനി ഔട്ട്ലറ്റുകള്‍ തുറന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button