Latest NewsNewsBusiness

രാജ്യത്ത് നിന്നുള്ള സമുദ്രോൽപ്പന്ന കയറ്റുമതി വർദ്ധിച്ചു, ഇന്ത്യൻ ചെമ്മീനിനോട് പ്രിയം ഈ രാജ്യക്കാർക്ക്

ഇത്തവണ ഏറ്റവും ഡിമാൻഡ് ഉള്ള സമുദ്രോൽപ്പന്നമായി ചെമ്മീൻ മാറിയിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപ്പന്ന കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷം രാജ്യത്ത് നിന്നും 63,969.14 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. ഇക്കാലയളവിൽ 17,35,286 മെട്രിക് ടൺ സമുദ്രോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്. മൂല്യത്തിന്റെയും, അളവിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന കയറ്റുമതി തന്നെയാണ് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വർഷത്തിൽ 57,586.48 കോടി രൂപയുടെ സമുദ്രോൽപ്പന്ന കയറ്റുമതിയാണ് നടന്നത്.

ഇത്തവണ ഏറ്റവും ഡിമാൻഡ് ഉള്ള സമുദ്രോൽപ്പന്നമായി ചെമ്മീൻ മാറിയിട്ടുണ്ട്. കൂടാതെ, ശീതീകരിച്ച മീനിനും ആവശ്യക്കാർ ഏറെയാണ്. ആകെ കയറ്റുമതിയുടെ 40.98 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്. 43,135.58 കോടി രൂപയുടെ ചെമ്മീനാണ് ഇക്കാലയളവിൽ കയറ്റുമതി ചെയ്തത്. അമേരിക്ക, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇന്ത്യൻ ചെമ്മീനിനോട് ഏറ്റവും പ്രിയം. അമേരിക്കയിലേക്ക് മാത്രം 2,75,662 മെട്രിക് ടൺ ചെമ്മീൻ കയറ്റുമതി ചെയ്തിട്ടുണ്ട്. അതേസമയം, ചൈനയിലേക്ക് 1,45,743 മെട്രിക് ടണ്ണും, യൂറോപ്പിലേക്ക് 95,377 മെട്രിക് ടണ്ണുമാണ് കയറ്റുമതി ചെയ്തത്.

Also Read: വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ; പാലക്കാട് യുവാവിന്റെ മൃതദേഹം കണ്ടെത്തി, ഞെട്ടൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button