Latest NewsKeralaNews

നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണവും സ്വർണ്ണവും തട്ടിയെടുത്തു: രണ്ടു പേർ അറസ്റ്റിൽ

ഇടുക്കി: നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണവും സ്വർണ്ണവും തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ. ഹരിയാന സ്വദേശിനിയായ യുവതിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് രണ്ടു പേർ അറസ്റ്റിലായത്. പാലാ സ്വദേശി മാത്യു ജോസ്, കുമളി ചെങ്കര സ്വദേശി സക്കീർ മോൻ കെ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. 600 ഗ്രാം സ്വർണ്ണവും, പണവുമാണ് ഇവർ തട്ടിയെടുത്തത്.

Read Also: വീട്ടിനുള്ളിൽ കടന്ന് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ കവര്‍ന്നു: മോഷ്ടാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കട്ടപ്പനയിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് പാലാ സ്വദേശി മോളേപ്പറമ്പിൽ മാത്യു ജോസ്. ഇയാളുടെ സ്ഥാപത്തിലെ ജീവനക്കാരനാണ് സക്കീർ മോൻ.  ഹരിയാന സ്വദേശിയായ യുവതിയെ മാത്യു ജോസ് പരിചയപ്പെട്ടത് സാമൂഹ്യമാധ്യമം വഴിയാണ്. കുമളിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചാണ് സക്കീർ മോൻ യുവതിയെ പീഡിപ്പിച്ചത്. പിന്നീട് യുവതിയുടെ നഗ്നചിത്രങ്ങൾ കാട്ടി പല തവണയായി സ്വർണ്ണവും, പണവും തട്ടിയെടുക്കുകയും ചെയ്തു.

മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ ഇവർ തട്ടിയെടുത്തെന്നാണ് യുവതിയുടെ ആരോപണം.

Read Also: നിങ്ങളുടെ ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button