എടത്വ: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. തലവടി സ്വദേശിയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത ശേഷം മുങ്ങി നടന്ന കരുവാറ്റ ചക്കിട്ടയില്‍ വീട്ടില്‍ ജയചന്ദ്രനാണ് (43) പിടിയിലായത്. എടത്വ പൊലീസാണ് പിടികൂടിയത്.
Read Also : വയോധികന്റെ മൃതദേഹം കഴുത്തിൽ മുറിവേറ്റ നിലയിൽ: സമീപത്ത് കറിക്കത്തി കണ്ടെത്തി
തലവടി സ്വദേശിയായ വാളംപറമ്പില്‍ ഗോപകുമാറിൽ നിന്ന് സിംഗപ്പൂരില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 90,000 രൂപ വാങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. ഗോപകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മൂന്നുവര്‍ഷമായി നാട്ടില്‍നിന്നു മുങ്ങി നടക്കുകയായിരുന്നു ഇയാൾ. തൃക്കൊടിത്താനം, ചെങ്ങന്നൂര്‍, എരുമേലി പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
എടത്വ സിഐ ആനന്ദാബാബു, എസ് ഐ മഹേഷ്, സീനിയര്‍ സിപിഒ മാരായ സുനില്‍, ലിസമ്മ, സിപിഒമാരായ രാഗി, ജസ്റ്റിന്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments