വന്‍കുടലില്‍ വളരുന്ന അര്‍ബുദമാണ് കോളന്‍ ക്യാന്‍സര്‍ . മനുഷ്യ ശരീരത്തില്‍ ഏകദേശം രണ്ട് മീറ്റര്‍ നീളമുള്ള വന്‍കുടലില്‍ മലദ്വാരത്തോടു ചേര്‍ന്ന ഭാഗത്താണ് കോളന്‍ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അടുത്ത കാലത്തായി ചെറുപ്പക്കാര്‍ക്കിടയില്‍ വന്‍കുടല്‍ ക്യാന്‍സര്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളിലും ഇതിനെ സ്വാധീനിക്കുന്നു.
Read Also: ഷോളയൂരിലെ യുവാവിന്റെ മരണം: മരണകാരണം മറ്റൊന്ന്, വയറിലുണ്ടായ മുറിവ് മരണശേഷം
മറ്റു പല ക്യാന്‍സറുകളെയും പോലെ കുടല്‍ ക്യാന്‍സര്‍ ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. പലപ്പോഴും രോഗം മൂര്‍ച്ഛിച്ച ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ കാണുന്നത്. മലം രക്തം കലര്‍ന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, രക്തക്കുറവ് മൂലമുള്ള ക്ഷീണം, വയറുവേദന, മലബന്ധം, വയറിളക്കം, ക്ഷീണം, വിശപ്പിലായ്മ, ഭാരം കുറയുക തുടങ്ങിയവയാണ് വന്‍കുടല്‍ ക്യാന്‍സറിന്റെ രോഗലക്ഷണങ്ങള്‍.
ആദ്യ ഘട്ടങ്ങളിലാണെങ്കില്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണ് വന്‍കുടല്‍ ക്യാന്‍സര്‍. ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയും സ്‌ക്രീനിങ് പരിശോധനകള്‍ വഴിയും ഇവയെ പ്രതിരോധിക്കാം.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Leave a Comment