
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇന്നത്തെ തെലങ്കാന സന്ദർശനം മാറ്റിവെച്ചു. സംസ്ഥാന ബിജെപി നേതാവ് സഞ്ജയ് ബന്ദിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. ഗുജറാത്ത് തീരത്ത് ഇന്ന് മുതൽ ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ തെലങ്കാന സന്ദർശനം മാറ്റിവെച്ചത്. അദ്ദേഹം ഇന്ന് ഗുജറാത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതാണ്. ഹൈദരാബാദിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള ഖമ്മമിൽ ഒരു പൊതു റാലി അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായാണ് തെലങ്കാനയിലേക്ക് പോകാൻ നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുടെ മഹാ ജനസമ്പർക്ക അഭിയാന്റെ ഭാഗമായാണ് പൊതു റാലി സംഘടിപ്പിക്കുന്നത്. ഒരു മാസക്കാലം നീണ്ടുനിൽക്കുന്നതാണ് മഹാ ജൻസമ്പർക്ക് അഭിയാൻ പരിപാടി. ഇന്ന് തെലങ്കാന സന്ദർശിക്കുന്നില്ലെങ്കിലും, മറ്റൊരു ദിവസം തെലങ്കാനയിലേക്ക് പോകുന്നതാണ്. അതേസമയം, തെലങ്കാന സന്ദർശന വേളയിൽ ആർആർആർ, ബാഹുബലി എന്നീ ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ് രാജമൗലിയുമായി നാളെ കൂടി കാഴ്ച നടത്താനും അമിത് ഷാ തീരുമാനിച്ചിരുന്നു.
Post Your Comments