![](/wp-content/uploads/2023/06/bur.jpg)
നാഗ്പൂര്‍: ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടരുടെ വേഷത്തിൽ ചുറ്റിക്കറങ്ങിയ ഇരുപത്തിയഞ്ചുകാരൻ പിടിയില്‍. ഡോ.ആയിഷ എന്ന പേരില്‍ ബുര്‍ഖ ധരിച്ച് മൂന്നാഴ്ചയോളമാണ് മെഡിക്കല്‍ കോളേജില്‍ യുവാവ് കറങ്ങി നടന്നത്.
READ ALSO: ഗുജറാത്ത് തീരത്ത് കരതൊട്ട് ബിപോർജോയ്: അർദ്ധ രാത്രിയോടെ അതിശക്തമായി വീശിയടിക്കും
താൻ സ്വവര്‍ഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി ചങ്ങാത്തം കൂടാൻ സ്ത്രീവേഷം കെട്ടിയതാണെന്നും യുവാവ് പറഞ്ഞതായി പോലീസ് പറയുന്നു. ആശുപത്രിയില്‍ നിയോഗിച്ചിരിക്കുന്ന മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്‌സിലെ (MSF)ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ ശബ്ദം പോലും സ്ത്രീകളോട് സാമ്യമുള്ളതായിരുന്നു.
Post Your Comments