കോഴിക്കോട് : കേരളം ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് യജമാന ഭരണത്തിലേയ്ക്ക് നീങ്ങുന്നു എന്ന് യുവകലാസാഹിതി മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്റ്റ സംസ്ഥാന സെക്രട്ടറിയുമായ എ.പി അഹമ്മദ്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മാദ്ധ്യമവേട്ടയ്ക്കെതിരെ ഫോറം ഫോര്‍ മീഡിയ ഫ്രീഡം സംഘടിപ്പിച്ച സംവാദ സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിലെ അവസാന പ്രതീക്ഷയാണ് മാദ്ധ്യമങ്ങള്‍. യജമാനന്റെ കല്‍പ്പനകള്‍ നടപ്പാക്കുന്ന പോലീസ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്നത് ജനാധിപത്യ വിരുദ്ധവും രാഷ്ട്രീയ വിരുദ്ധവുമായ കാര്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
Read Also; സിപിഎമ്മിലെ കള്ളപ്പണ മാഫിയ ബന്ധം: കണ്ണൂരില്‍ 4 പേരെ പുറത്താക്കി
കേരളത്തിലെ പോലീസ് പൊളിറ്റിക്കല്‍ മാഫിയയുടെ ഭാഗമായെന്നും ദൈവങ്ങളെക്കാള്‍ വിലയുള്ള ചിലരുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവര്‍ത്തകരുടെ ജോലി ചെയ്യാനുള്ള അവകാശത്തെ നിഷേധിക്കുന്നു. അത് പൗരവാകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകളില്‍ തൊഴിലാളി സംഘടനകളും കക്ഷി ചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Post Your Comments