നാഗർകോവിൽ: വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നാഗർകോവിൽ സ്വദേശി കാശി(28)ക്കാണ് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. കന്യാകുമാരി ജില്ല വനിത കോടതി ജഡ്ജി ജോസഫ് ജോയ് ആണ് ശിക്ഷിച്ചത്.
Read Also : ചെറുപ്പക്കാരില്‍ അധികവും കണ്ടുവരുന്നത് കോളന്‍ ക്യാന്‍സര്‍, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
2020 ഏപ്രിലിൽ ആണ് സംഭവം. കോട്ടാർ പൊലീസ് സ്റ്റേഷനിൽ വനിത ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാശിയെ അറസ്റ്റ് ചെയ്തത്. തുടർന്ന്, കേസ് സി.ബി.സി.ഐ.ഡി വിഭാഗത്തിന് കൈമാറി. അവർ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ലാപ് ടോപ്പിൽ നിന്ന് പീഡനത്തിനിരയായ നിരവധി പേരുടെ ചിത്രങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തു.
22 വയസ്സുകാരിയ പീഡിപ്പിച്ച കേസിലാണ് ബുധനാഴ്ച വനിത കോടതി ജീവപര്യന്തം ശിക്ഷ നൽകി വിധി പുറപ്പെടുവിച്ചത്. മൂന്ന് വർഷമായി ഗുണ്ട നിയമത്തിൽ ഇയാൾ പാളയംകോട്ട ജയിലിലാണ്. ഇയാൾക്കെതിര പോക്സോ കേസ് ഉൾപ്പെടെ എട്ട് കേസുകളാണുള്ളത്.
Post Your Comments