Latest NewsNewsIndia

പരിശോധനയിൽ പൊലീസ് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച !!! യുവദമ്പതികളുടെ മൃതദേഹത്തിനു അരികിൽ ജീവനോടെ നവജാത ശിശു

ജൂൺ എട്ടിനാണ് ഇവർക്ക് ആൺകുഞ്ഞ് ജനിച്ചത്

ഡെറാഡൂൺ: കഴിഞ്ഞ ദിവസം വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായുള്ള അയൽവാസികളുടെ പരാതിയിൽ വീട് തുറന്നു പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. മരിച്ച നിലയിൽ കിടക്കുന്ന യുവ ദമ്പതികളുടെ അരികിൽ ജീവനോടെ നവജാത ശിശു.

25- ഉം 22- ഉം വയസ് പ്രായമുള്ള യുവാവിന്റെയും യുവതിയുടെയും മൃതദേഹത്തിന് മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് നിർജലീകരണം മൂലം അവശനായിരുന്നു. ഉടൻ മെഡിക്കൽ കോളേജിലെത്തിച്ച് കുട്ടിക്ക് ചികിത്സ നൽകി.

read also:മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്, മയക്കുവെടി വയ്ക്കേണ്ടെന്ന് മന്ത്രി ചിഞ്ചുറാണി

ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ് മരണപ്പെട്ട കാഷിഫ്, ഭാര്യ അനം എന്നിവർ. ജൂൺ എട്ടിനാണ് ഇവർക്ക് ആൺകുഞ്ഞ് ജനിച്ചത്. നാലുമാസം മുമ്പായിരുന്നു ദമ്പതികൾ ടർണർ റോഡിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. സാമ്പത്തിക പ്രശ്നമാകാം ഇരുവരുടെയും ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button