Latest NewsNewsTechnology

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ പരാതിക്ക് പരിഹാരം! മോണിറ്റൈസേഷൻ പോളിസിയിൽ ഇളവുകൾ പ്രഖ്യാപിച്ചു

ചെറിയ കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടി അവസരം നൽകുക എന്നതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്

കണ്ടന്റ് ക്രിയേറ്റർമാരുടെ ദീർഘനാളായുള്ള പരാതിക്ക് പരിഹാരം കണ്ടിരിക്കുകയാണ് യൂട്യൂബ്. വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടും കൃത്യമായി വരുമാനം ലഭിക്കുന്നില്ലെന്ന പ്രശ്നം ഭൂരിഭാഗം കണ്ടന്റ് ക്രിയേറ്റർമാരും ഉന്നയിച്ചിരുന്നു. ഇതോടെ, മോണിറ്റൈസേഷൻ പോളിസിയിൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രശ്ന പരിഹാരം നടത്തിയിരിക്കുകയാണ് യൂട്യൂബ്. പുതിയ അപ്ഡേഷൻ അനുസരിച്ച്, ഇനി മുതൽ 500 പേർ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ യൂട്യൂബിൽ നിന്നും പണം ലഭിക്കുന്നതാണ്. ചെറിയ കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടി അവസരം നൽകുക എന്നതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

ചാനലിന് മോണിറ്റൈസേഷൻ ലഭിക്കുന്നതിനായി യൂട്യൂബ് നിഷ്കർശിക്കുന്ന സബ്സ്ക്രൈബർമാരുടെ എണ്ണം 500-ലേക്ക് താഴ്ത്തിയതിന് പുറമേ, വാച്ച് അവറിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മോണിറ്റൈസേഷൻ നേടാൻ ഇനി 3000 വാച്ച് അവർ ലഭിച്ചാൽ മതിയാകും. കൂടാതെ, യൂട്യൂബ് ഷോർട്ട്സിന്റെ വ്യൂസ് 10 മില്യണിൽ നിന്നും 3 മില്യണായും കുറച്ചു. നിലവിൽ, യുകെ, കാനഡ, തായ്‌വാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളിലേക്കും ഇവ  വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന.

Also Read: പോലീസ് സ്റ്റേഷനില്‍ വനിതാ ഇന്‍സ്പെക്ടറെ കൈയേറ്റംചെയ്ത കേസ്, നടന്‍ അനൂപ് ചന്ദ്രന്റെ ഭാര്യയ്ക്ക് ജാമ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button