Latest NewsNewsIndia

മന്ത്രി സെന്തില്‍ ബാലാജിയെ കാണാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശുപത്രിയിലെത്തി

ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ കാണാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശുപത്രിയിലെത്തി. രാവിലെ പത്തരയോടെ ഓമണ്ടുരാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സ്റ്റാലിന്‍ എത്തിയത്. അതേസമയം, ആശുപത്രിക്ക് പുറത്ത് നിന്ന ഡി.എം.കെ പ്രവര്‍ത്തകര്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു.

Read Also: സാംസംഗ് ഗാലക്സി എ34 5ജി ഓഫർ വിലയിൽ വാങ്ങാം! ഗംഭീര ഇളവുകളുമായി ആമസോണും ഫ്ലിപ്കാർട്ടും

2011-15 കാലയളവില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ്. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലര്‍ച്ചെയാണ് ബാലാജിയുടെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും സഹോദരന്റെ വീട്ടിലും അടക്കം 12 കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button