കൊച്ചി: കെ വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ് സംബന്ധിച്ച് പാലക്കാട് പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്താന്‍ ഒരുങ്ങി പൊലീസ്. പത്തിരിപ്പാല കോളേജിൽ അഗളി പൊലീസ് പരിശോധന നടത്തും. 2021-22 അധ്യയന വർഷത്തിലാണ് വിദ്യ ഇവിടെ പഠിപ്പിച്ചത്.
വിദ്യ എന്തെങ്കിലും രേഖകൾ സമർപ്പിച്ചിട്ടുണ്ടോയെന് പരിശോധിക്കും. അതുപോലെ തന്നെ അധ്യാപകരുടെ മൊഴിയും എടുക്കും. വ്യാജ രേഖ ഏത് കാലത്ത് ഉണ്ടാക്കി എന്നറിയുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
കാസർഗോഡ് നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും പൊലീസ് ശേഖരിച്ചു. മഹാരാജാസ് കോളേജിൽ നിന്ന് നൽകുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റും ശേഖരിച്ചിട്ടുണ്ട്.
Post Your Comments