Life Style

മൂത്രത്തിന്റെ നിറത്തിനും മണത്തിനും കാരണമായ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ഒരു വ്യക്തി കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നല്ലൊരു സൂചകമാണ് മൂത്രം. ഭക്ഷണത്തില്‍ ചില ധാതുക്കളുടെ അളവ് കൂടിയാല്‍, അത് മൂത്രത്തിന്റെ നിറം, മണം, എന്നിവയിലെല്ലാം മാറ്റങ്ങളുണ്ടാക്കും.

Read Also: ആധാർ കാർഡ് സൗജന്യമായി ഓൺലൈൻ മുഖാന്തരം പുതുക്കാം! സമയപരിധി വീണ്ടും ദീർഘിപ്പിച്ചു

നിര്‍ജലീകരണം, മൂത്രനാളിയിലെ അണുബാധ, പുരുഷന്മാരില്‍ പ്രോസ്റ്റേറ്റിലും സ്ത്രീകളില്‍ യോനിയിലും കണ്ടുവരുന്ന വീക്കം, ലൈംഗിക ബന്ധത്തിലൂടെ പടരുന്ന ഇന്‍ഫെക്ഷനുകള്‍, വൃക്കയിലെ കല്ല്, അളവില്‍ക്കവിഞ്ഞ ഭക്ഷണം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് മൂത്രത്തിന്റെ നിറം മാറാം .

ഇതിനു കാരണമാകുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് തിരിച്ചറിഞ്ഞാല്‍, ഡോക്ടറെ സമീപിക്കാതെ തന്നെ ഈ പ്രശ്നം സ്വയം പരിഹരിക്കാന്‍ കഴിയും.

 

1. ഉപ്പ് അടങ്ങിയ ഭക്ഷണം

പായ്ക്കറ്റില്‍ വരുന്ന ചിപ്സ്, കാനില്‍ വാങ്ങാന്‍ കിട്ടുന്ന ഭക്ഷണം, ഉണക്കിയ മാംസം എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂടുകയും, അതിനാവശ്യമായ വെള്ളം ശരീരത്തില്‍ എത്താതിരിക്കുകയും ചെയ്യുമ്പോഴാണ് നിര്‍ജലീകരം സംഭവിക്കുന്നത്.

2. ഫ്രക്ടോസ് അമിതമായി അടങ്ങിയ കോണ്‍ സിറപ്പ്

പായ്ക്കറ്റില്‍ വരുന്ന ഭക്ഷണത്തിലും മധുരമുള്ള ലളിതപാനീയങ്ങളിലും മറ്റു മധുരപലഹാരങ്ങളിലുമെല്ലാം കൂടിയ അളവില്‍ കാണപ്പെടുന്ന ഫ്രക്ടോസ്, അളവില്‍ക്കവിഞ്ഞ് ശരീരത്തിലെത്തിയാല്‍ യൂറിക് ആസിഡിന്റെ ഉത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാക്കും.

3. പാലുല്പന്നങ്ങള്‍

പാലും പാലുല്പന്നങ്ങളും ഒരു പരിധിയില്‍ കവിഞ്ഞ് ശരീരത്തിലെത്തിയാല്‍, ഫോസ്ഫറസിന്റെ ഉത്പാദനം വര്‍ദ്ധിക്കും. ഇതും മൂത്രത്തില്‍ നിറം മാറാന്‍ കാരണമാകും. വൃക്ക സംബന്ധമായ രോഗങ്ങളുള്ളവരില്‍ ഇത് കൂടുതലായിരിക്കും.

4. മാംസം

റെഡ് മീറ്റും വളര്‍ത്തുപക്ഷികളുടെ മാംസവും അധികമായി കഴിക്കുന്നത് ഫോസ്ഫറസിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഇതും ശരീരത്തിന് നല്ലതല്ല

5. കടലില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍

മത്തി, നത്തോലി, തോടുള്ള മത്സ്യങ്ങള്‍ എന്നിങ്ങനെ ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട സമുദ്രാഹാരത്തില്‍ പ്യൂരിന്റെ അംശം വളരെക്കൂടുതലാണ്. ഇത് ശരീരത്തിലെത്തിയാല്‍ യൂറിക് ആസിഡായി മാറും. അതിനാല്‍ ഇവ അമിതമായി കഴിക്കന്നതും നല്ലതല്ല

6. മദ്യം

അമിതമായ അളവില്‍ മദ്യം കഴിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. ഇത് മൂത്രത്തിന്റെ നിറത്തിലും മാറ്റം വരുത്തും.

7. കഫീന്‍

കാപ്പി, ചായ, കട്ടന്‍ ചായ, ഗ്രീന്‍ ടീ എന്നിങ്ങനെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ധാരാളമായി കഴിക്കുന്നത് ശരീരത്തിലെ ജലാംശം കുറയ്ക്കും. അത് നിര്‍ജലീകരണമുണ്ടാക്കും.

മേല്‍പ്പറഞ്ഞിട്ടുള്ള ഭക്ഷണങ്ങളും പാനീയങ്ങളുമെല്ലാം മിതമായ അളവില്‍ കഴിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍, അളവ് ക്രമീകരിച്ചു നിര്‍ത്താനും ആവശ്യമായത്ര വെള്ളം കുടിക്കാനും ശ്രദ്ധിക്കുന്നതിലാണ് കാര്യം. മൂത്രത്തിനൊപ്പം പഴുപ്പ്, മറ്റു സ്രവങ്ങള്‍ എന്നിവ വരികയും വേദന, പനി എന്നിവ അനുഭവപ്പെടുകയും ചെയ്താലോ, ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button