ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത ജാഗ്രാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ ഭുജ് എയർപോർട്ട് അടച്ചു. കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്.
47,000 പേരെ ഇതുവരെയാണ് മാറ്റിപ്പാർപ്പിച്ചത്. സൈന്യവും രക്ഷപ്രവർത്തനത്തിനായി മുൻനിരയിലുണ്ട്. സൗരാഷ്ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. കടൽ പ്രക്ഷുബ്ധമായി തുടരുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also: ജൂണ്‍ 21-ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ സെഷന്‍ നയിക്കും
Post Your Comments