KottayamLatest NewsKeralaNattuvarthaNews

യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ര​ണ്ടു​പേ​ര്‍ കൂ​ടി പിടിയിൽ

മാ​ഞ്ഞൂ​ർ സൗ​ത്ത് ആ​ശാ​രി​പ​റ​മ്പി​ൽ വീ​ട്ടി​ൽ എ.​എ​സ്. അ​ജി​ത്കു​മാ​ർ (32), മാ​ഞ്ഞൂ​ർ സൗ​ത്ത് മേ​ലു​കു​ന്നേ​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത് രാ​ജു (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

ക​ടു​ത്തു​രു​ത്തി: യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ഒ​ളി​വി​ലായി​രു​ന്ന ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റിൽ. മാ​ഞ്ഞൂ​ർ സൗ​ത്ത് ആ​ശാ​രി​പ​റ​മ്പി​ൽ വീ​ട്ടി​ൽ എ.​എ​സ്. അ​ജി​ത്കു​മാ​ർ (32), മാ​ഞ്ഞൂ​ർ സൗ​ത്ത് മേ​ലു​കു​ന്നേ​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത് രാ​ജു (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മതംമാറി മുസ്ലീം യുവാവിനെ വിവാഹം കഴിച്ച് മകൾ, പിന്നാലെ ജീവിച്ചിരിക്കുന്ന മകളുടെ ശവസംസ്‌കാരം നടത്തി കുടുംബം

ഈ​ മാ​സം മൂ​ന്നി​നാ​ണ് കേസിനാസ്പദമായ സംഭവം.​ ഇ​വ​ർ അ​ക​ത്താ​ന്ത​റ ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വാ​ക്ക​ളെ ആ​ക്ര​മി​ക്കുകയായിരുന്നു. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ശ്രീ​ക്കു​ട്ട​ൻ ഗോ​പി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ബ​ർ​ത്ത് ഡേ ​ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ചയായിട്ടാണ് ഇ​വ​ര്‍ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

ക​ടു​ത്തു​രു​ത്തി എ​സ്.​എ​ച്ച്.​ഒ സ​ജീ​വ് ചെ​റി​യാ​ൻ, എ​സ്.​ഐ അ​രു​ൺ​കു​മാ​ർ, എ​സ്.​കെ. സ​ജി​മോ​ൻ, റോ​ജി​മോ​ന്‍, എ.​എ​സ്.​ഐ ബാ​ബു, ബി​നോ​യ്‌, സി.​പി.​ഒ​മാ​രാ​യ ഷു​ക്കൂ​ർ, അ​നൂ​പ് അ​പ്പു​ക്കു​ട്ട​ൻ, സ​ജ​യ​കു​മാ​ർ, അ​നീ​ഷ്‌ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button