Latest NewsIndiaNews

മറ്റൊരു ബന്ധം: തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി വനിതാ നേതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി, കാമുകന്‍ പിടിയില്‍ 

ഗുവാഹത്തി: അസമിൽ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ബിജെപിയിലെ പ്രധാന വനിതാ നേതാക്കളിലൊരാളായ ജൊനാലി നാഥ് ബെയ്ഡോ കൊല്ലപ്പെട്ട കേസില്‍ കാമുകൻ ഹസൻസൂർ ഇസ്ലാം ആണ് അറസ്റ്റിലായത്. ഇയാൾക്ക് മറ്റൊരു ബന്ധമുണ്ടായതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ​

ഗോൽപാറ ജില്ലാ പ്രസിഡന്റായ ജൊനാലിയെ തിങ്കളാഴ്ചയാണ് കൃഷ്ണസാൽപാർ പ്രദേശത്തെ ദേശീയപാതയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് വർഷമായി ജൊനാലിയും ഹസൻസൂറും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായി. ഈ ബന്ധത്തെ ജൊനാലി ചോ​ദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനിടെ ഇയാൾ ജൊനാലിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button