ഗുവാഹത്തി: അസമിൽ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ബിജെപിയിലെ പ്രധാന വനിതാ നേതാക്കളിലൊരാളായ ജൊനാലി നാഥ് ബെയ്ഡോ കൊല്ലപ്പെട്ട കേസില്‍ കാമുകൻ ഹസൻസൂർ ഇസ്ലാം ആണ് അറസ്റ്റിലായത്. ഇയാൾക്ക് മറ്റൊരു ബന്ധമുണ്ടായതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഗോൽപാറ ജില്ലാ പ്രസിഡന്റായ ജൊനാലിയെ തിങ്കളാഴ്ചയാണ് കൃഷ്ണസാൽപാർ പ്രദേശത്തെ ദേശീയപാതയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി ജൊനാലിയും ഹസൻസൂറും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായി. ഈ ബന്ധത്തെ ജൊനാലി ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനിടെ ഇയാൾ ജൊനാലിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
Post Your Comments