KeralaLatest NewsNews

ശക്തി പ്രാപിച്ച് കാലവർഷം! ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളിൽ യെല്ലോ അലർട്ട്

മഴയ്ക്ക് പുറമേ, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചതോടെ കനത്ത മഴ തുടരുന്നു. ഇന്നും മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് പുറമേ, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കടൽക്ഷോഭം രൂക്ഷമാക്കാൻ സാധ്യതയുള്ളതിനാൽ, അധികൃതരുടെ നിർദ്ദേശാനുസരണം തീരപ്രദേശത്ത് താമസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്.

ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂർ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. അതേസമയം, മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണമെന്നും, മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമന്നും നിർദ്ദേശം നൽകി. കടൽ കലുഷിതമായതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. സംസ്ഥാനത്ത് മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Also Read: മണിപ്പൂരിൽ സംഘർഷം തുടരുന്നു! ഒരാൾ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button