KeralaLatest NewsNews

തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം: 6 വീടുകൾ പൂർണമായും തകർന്നു, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കടലാക്രമണത്തെ തുടർന്ന് കൊല്ലംകോട്- നീരോടി റോഡിന്റെ ഒരു കിലോമീറ്ററോളം കടലെടുത്തിട്ടുണ്ട്

ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമായി. പൊഴിയൂരിൽ 6 വീടുകളാണ് പൂർണമായും തകർന്നത്. കൂടാതെ, നാല് വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും കടലാക്രമണത്തിന്റെ തീവ്രത വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിൽ നിന്നും കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 37 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്.

കടലാക്രമണത്തെ തുടർന്ന് കൊല്ലംകോട്- നീരോടി റോഡിന്റെ ഒരു കിലോമീറ്ററോളം കടലെടുത്തിട്ടുണ്ട്. നിലവിൽ, തിരുവനന്തപുരത്തിന്റെ തീരദേശ മേഖലയിലെല്ലാം കടൽ കലുഷിതമായി തുടരുകയാണ്. കാലവർഷം ശക്തമായതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജൂൺ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button