Latest NewsKeralaNews

പനിച്ചുവിറച്ച് കേരളം! പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

പനിയുടെ ലക്ഷണങ്ങൾ പ്രകടമായാൽ ആരംഭത്തിൽ തന്നെ ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതാണ്

കാലവർഷം എത്തിയതിന് പിന്നാലെ പകർച്ചപ്പനി പേടിയിൽ അകപ്പെട്ടിരിക്കുകയാണ് കേരളം. നിലവിൽ, സംസ്ഥാനത്ത് പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. മഴ തുടരുന്നതിനാൽ പ്രധാനമായും ഡെങ്കിപ്പനി, ഇൻഫ്ലുവൻസ, എലിപ്പനി, സിക തുടങ്ങിയ പകർച്ചവ്യാധികളാണ് ഭൂരിഭാഗം ആളുകളെയും ബാധിക്കുന്നത്. കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക തുടങ്ങിയവ പിടിപെടാതിരിക്കാൻ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കേണ്ടതാണ്.

പനിയുടെ ലക്ഷണങ്ങൾ പ്രകടമായാൽ ആരംഭത്തിൽ തന്നെ ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതാണ്. അതേസമയം, മെഡിക്കൽ സ്റ്റോറിൽ നിന്ന് ഗുളിക വാങ്ങി സ്വയം ചികിത്സിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ, സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ചികിത്സക്കായി ഇത്തരം ക്ലിനിക്കുകളെ സമീപിക്കാവുന്നതാണ്. കൊതുകുജന്യ രോഗങ്ങൾക്ക് പുറമേ, എലിപ്പനിയും വലിയ തോതിൽ പടരുന്നുണ്ട്. അതിനാൽ, വയലിലും, മറ്റ് വിളപ്പണികളും ചെയ്യുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ആഴ്ചയിൽ ഒരിക്കൽ എലിപ്പനി പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.

Also Read: സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ രണ്ട് മാസത്തിനിടെ അഞ്ച് തവണ ഭക്ഷ്യവിഷബാധ, 60ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button