Latest NewsNewsTechnology

ചരിത്ര നേട്ടത്തിലേക്ക് കുതിക്കാൻ ഇന്ത്യ: ചാന്ദ്രയാൻ- 3 ജൂലൈ പകുതിയോടെ വിക്ഷേപിക്കും

വിക്ഷേപണത്തിനുള്ള എൽവിഎം റോക്കറ്റ് ചാന്ദ്രയാനുമായി ഘടിപ്പിക്കുന്ന പ്രവൃത്തികൾ ഈ മാസം അവസാനമാണ് പുരോഗമിക്കുക

ഉപഗ്രഹ വിക്ഷേപണ രംഗത്ത് വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി ഇന്ത്യ. രാജ്യത്തിന്റെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3-ന്റെ വിക്ഷേപണം ജൂലൈ 12നും 19 നും ഇടയിൽ നടത്താനാണ് ഐഎസ്ആർഒ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ, ഉപഗ്രഹം ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ എത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ യു.ആർ റാവു ഉപഗ്രഹ കേന്ദ്രത്തിൽ നിന്നാണ് ഇവ ശ്രീഹരിക്കോട്ടയിൽ എത്തിച്ചത്. ഉപഗ്രഹവുമായി ബന്ധപ്പെട്ട അന്തിമ പ്രവർത്തനങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്ന് നടത്തുന്നുണ്ട്.

വിക്ഷേപണത്തിനുള്ള എൽവിഎം റോക്കറ്റ് ചാന്ദ്രയാനുമായി ഘടിപ്പിക്കുന്ന പ്രവൃത്തികൾ ഈ മാസം അവസാനമാണ് പുരോഗമിക്കുക. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഇന്ധന നഷ്ടം ഏറ്റവും കുറവുള്ള സമയമാണ് ജൂലൈ 12 മുതൽ 19 വരെയുള്ള ദിവസങ്ങൾ. അതിനാലാണ് വിക്ഷേപണത്തിനായി ഈ ദിവസങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം, ചാന്ദ്രയാൻ രണ്ടിലുണ്ടായ പരാജയം ആവർത്തിക്കാതിരിക്കാൻ ചാന്ദ്രയാൻ 3-ന്റെ ഘടന, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, സെൻസറുകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Also Read: തെലങ്കാനയിലെ 19 കാരിയുടെ അതിക്രൂര കൊലപാതകം: സഹോദരി ഭർത്താവ് പോലീസ് കസ്റ്റഡിയിൽ, കൊലപാതക കാരണം ഞെട്ടിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button