Life Style

ബ്രെയിന്‍ ട്യൂമറിന്റെ ഈ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ലോകത്ത് നിരവധി പേരുടെ പേടിസ്വപ്നമാണ് ബ്രെയിന്‍ ട്യൂമര്‍. അതിനാല്‍ ഇവയുടെ ലക്ഷണങ്ങളെപ്പറ്റിയും ചികിത്സയെപ്പറ്റിയും അറിയേണ്ടത് അത്യാവശ്യമാണ്.

ബ്രെയിന്‍ ട്യൂമര്‍ പലതരം

തലച്ചോറിന്റെ എതെങ്കിലുമൊരു ഭാഗത്ത് ചില കോശങ്ങള്‍ അമിതമായി വളരുന്നതാണ് ബ്രെയിന്‍ ട്യൂമറിന് കാരണം. രണ്ട് തരത്തിലാണ് ഈ കോശങ്ങളുടെ വളര്‍ച്ച. സാധാരണ രീതിയിലുള്ള കോശങ്ങളുടെ വ്യാപനവും, അസാധാരണ രീതിയിലുള്ള കോശങ്ങളുടെ വളര്‍ച്ചയും ബ്രെയിന്‍ ട്യൂമറിന് കാരണമാകാറുണ്ട്. മാലിഗ്‌നന്റ് ട്യൂമര്‍ എന്നാണ് കോശങ്ങളുടെ അസാധാരണ വളര്‍ച്ചയെ പറയുന്നത്. ഈ അവസ്ഥയില്‍ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ബ്രെയിന്‍ ട്യൂമര്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുന്നുണ്ട്.

രോഗ കാരണം

ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന രോഗമാണ് ബ്രെയിന്‍ ട്യൂമര്‍. എന്നാല്‍ എന്താണ് ഇതിന്റെ പ്രധാന കാരണമെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റേഡിയേഷന്‍ അമിതമായി ഏല്‍ക്കുന്നതാണ് ഈ രോഗത്തിന് കാരണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം ബ്രെയിന്‍ ട്യുമര്‍ ഉണ്ടാക്കുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.

ലക്ഷണങ്ങള്‍

തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ച അനുസരിച്ചാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുക. അസഹനീയമായ തലവേദനയാണ് പ്രധാന ലക്ഷണം. കാഴ്ചക്കുറവ്, തലകറക്കം, മാനസിക പ്രശ്നങ്ങള്‍ എന്നീ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും സംസാരിക്കാന്‍ പ്രയാസം അനുഭവപ്പെടുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button